Lesson plan 5

                DIGITAL LESSON PLAN

Name of the student teacher : Ameena Almas K N
Name of the school :
Subject :രസതന്ത്രം
Unit : രാസമാറ്റങ്ങൾ
Topic : ഭൗതികമാറ്റം, രാസമാറ്റം, താപരാസപ്രവർത്തനങ്ങൾ

CURRICULAR OBJECTIVE : 
വിവിധ രാസമാറ്റങ്ങൾ എന്താണെന്ന് മനസ്സിലാക്കുന്നതിനും, നിത്യജീവിതത്തിൽ താപം ആഗിരണം ചെയ്യുന്ന പ്രവർത്തനങ്ങളെ കുറിച്ചും, താപം പുറത്തുവിടുന്ന പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിന്


Terms : ഭൗതികമാറ്റം, രാസമാറ്റം, താപമോചക പ്രവർത്തനങ്ങൾ, താപ ആഗിരണ പ്രവർത്തനങ്ങൾ

Facts : 
- ഭൗതിക മാറ്റം താത്കാലിക മാറ്റമാണ്
- രാസമാറ്റം സ്ഥിരമാറ്റമാണ്

Concepts : 
* ഭൗതിക മാറ്റത്തിൽ തന്മാത്രാക്രമീകരണത്തിലെ മാറ്റം മാത്രമാണ് നടക്കുന്നത്. അതിനാൽ ഇതിനെ പഴയ അവസ്ഥയിലേക്ക് എളുപ്പം മാറ്റാൻ കഴിയും.
* രാസമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുകയാണ് ചെയ്യുന്നത്
* താപം പുറത്തു വിടുന്ന രാസപ്രവർത്തനങ്ങളെ താപമോചക പ്രവർത്തനങ്ങൾ എന്ന് പറയുന്നു
* താപം ആഗിരണം ചെയ്യുന്ന രാസപ്രവർത്തനങ്ങളെ തപാഗിരണ പ്രവർത്തനങ്ങളെന്ന് പറയുന്നു.

Process skills : നിരീക്ഷണം, വിശകലനം ചെയ്യൽ, ആശയരൂപീകരണം, ചർച്ച, തരംതിരിക്കൽ

Process : 
* ഭൗതികമാറ്റത്തിനും രാസമാറ്റത്തിനുമുള്ള ഉദാഹരണങ്ങൾ കുട്ടികൾ നിരീക്ഷിച്ച് ചർച്ച ചെയ്ത് ആശയം രൂപീകരിക്കുന്നു.
* പരീക്ഷണം നിരീക്ഷിച്ച് വിശകലനം ചെയ്ത് നിരീക്ഷണ ഫലം മനസിലാക്കുന്നു
പരീക്ഷണം കണ്ട് ആശയം രൂപീകരിക്കുന്നു

 Learning outcome : 
* പ്രകൃതിയിലെ മാറ്റങ്ങളെ ഭൗതിക മാറ്റങ്ങൾ, രാസ മാറ്റങ്ങൾ എന്നിങ്ങനെ തരംതിരിക്കാൻ കഴിയുന്നു
* രാസമാറ്റങ്ങളിലൊന്നായ തപരസപ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ കഴിയുന്നു

Pre-requisite : രാസപ്രവർത്തനങ്ങളെ കുറിച്ചുള്ള മുൻധാരണ

Values and attitude : നിത്യജീവിതത്തിൽ രാസമാറ്റങ്ങൾ കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കുന്നതിനും അതനുസരിച്ചു പ്രവർത്തിക്കുവാനുമുള്ള മനോഭാവം

                   TRANSACTIONAL PHASE 

 Introduction : 

https://youtu.be/oVxTeDUBcYk
https://youtu.be/LnyrKebTnPc


          പ്രവർത്തനം 1 
വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വീഡിയോയിലൂടെ കാണിക്കുന്നു. കുട്ടികൾ വീഡിയോ നിരീക്ഷിച്ച് ചർച്ച ചെയ്ത് ആശയം രൂപീകരിക്കുന്നു.
https://youtu.be/BgM3e8YZxuc
https://youtu.be/M8tyjwB42X4

         ക്രോഡീകരണം 

ഭൗതിക മാറ്റത്തിൽ തന്മാത്രാക്രമീകരണത്തിലെ മാറ്റം മാത്രമാണ് നടക്കുന്നത്.  അതിനാൽ ഇതിനെ പഴയ അവസ്ഥയിലേക്ക് എളുപ്പം മാറ്റാൻ കഴിയും. രാസമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുകയാണ് ചെയ്യുന്നത്.

           HOTS  

മിന്നാമിനുങ്ങ് മിന്നുന്നത് ഭൗതിക മാറ്റമോ രാസമാറ്റമോ ?

           പ്രവർത്തനം 2 

വീഡിയോയിലൂടെ കുട്ടികൾ പരീക്ഷണം കാണുന്നു
https://youtu.be/dmcfsEEogxs
https://youtu.be/8n3Rc8HWK2o

           ക്രോഡീകരണം 

സോഡിയം ലോഹം ജലവുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന ആൽക്കലിയാണ് സോഡിയം ഹൈഡ്രോക്‌സൈഡ്. ഈ രാസപ്രവർത്തനത്തിലെ അഭികാരങ്ങൾ സോഡിയവും ജലവും, ഉത്പന്നങ്ങൾ സോഡിയം ഹൈഡ്രോക്‌സൈഡും ഓക്സിജനുമാണ്.

            HOTS 

മഗ്നീഷ്യം ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന വാതകം ഏതാണ് ?

             പ്രവർത്തനം 3 

താപ രാസപ്രവർത്തനത്തിന് ഉദാഹരണങ്ങൾ വീഡിയോയിലൂടെ കാണിക്കുന്നു.
https://youtu.be/Mg7cv_FKTqc
https://youtu.be/eJXL0IrbtqE
https://youtu.be/yvyHVA1Ww_M
https://youtu.be/p-27I_osoaw

              ക്രോഡീകരണം 

* താപം പുറത്തുവിടുന്ന രാസപ്രവർത്തനങ്ങളെ താപ മോചക പ്രവർത്തനങ്ങൾ എന്ന് പറയുന്നു
* താപം ആഗിരണം ചെയ്യുന്ന രാസപ്രവർത്തനങ്ങളെ താപഗിരണ പ്രവർത്തനങ്ങളെന്ന് പറയുന്നു
             
                HOTS 

 പൊട്ടാസിയം ഹൈഡ്രക്‌സൈഡും സൾഫ്യൂറിക് ആസിഡും തമ്മിലുള്ള രാസപ്രവർത്തനം ഏതു തരം രാസപ്രവർത്തനമാണ് ?

                  തുടർപ്രവർത്തനം 

താഴെ തന്നിരിക്കുന്ന പ്രവർത്തനങ്ങളെ തപാഗിരണ പ്രവർത്തനങ്ങൾ, താപമോചക പ്രവർത്തനങ്ങൾ എന്നിങ്ങനെ തരംതിരിച്ച് പട്ടികപ്പെടുത്തുക
a) സോപ്പുപൊടിയും ജലവും തമ്മിലുള്ള പ്രവർത്തനം
b) സുർക്കയും അപ്പക്കാരവും
c) അമോണിയം ക്ലോറൈഡും ജലവും
d) കാൽസ്യം ക്ലോറൈഡും ജലവും
e) മഗ്നീഷ്യം സൾഫേറ്റും ജലവും
f) ചെറുനാരങ്ങാ നീരും ബേക്കിങ് സോഡയും
g) സ്റ്റീൽ കമ്പിളിയും സുർക്കയും


Comments

Popular posts from this blog

Digital lesson plan 1

Digital lesson plan 3