Digital lesson plan 1

                DIGITAL LESSON PLAN

Name of the student teacher : Ameena Almas
Name of the school 
Subject             :രസതന്ത്രം 
Unit                   :പദാര്ഥങ്ങളിലെ അടിസ്ഥാന ഘടകങ്ങൾ
Topic                : ആറ്റങ്ങളും തന്മാത്രയും, സംയുക്തങ്ങൾ

CURRICULAR OBJECTIVE:
മൂലകങ്ങളുടെയും സംയുക്തങ്ങളുടെയും പ്രതീകം തിരിച്ചറിയുവാനും അവയുടെ തന്മാത്രകളിലെ ആറ്റങ്ങളെ പട്ടികപ്പെടുത്തുവാനും കഴിയുന്നതിനു വേണ്ടി

        CONTENT ANALYSIS

Terms : ആറ്റം, സംയുക്തം, തന്മാത്രകൾ

Facts   : ഒരേയിനം മൂലകങ്ങൾ ചേർന്ന് തന്മാത്രകൾ ഉണ്ടാകുന്നു

Concepts  :

 * ഒരു മൂലകത്തിന്റെ എല്ലാ സ്വഭാവവും കാണിക്കുന്ന ഏറ്റവും ചെറിയ കണികകളാണ് ആറ്റം.
* സ്വതന്ത്രമായും സ്ഥിരമായും നിൽക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യങ്ങളാണ് തന്മാത്രകൾ
* ഒരാറ്റം മാത്രമുള്ള മൂലകതന്മാത്രകൾ -ഏകാറ്റോമിക തന്മാത്രകൾ.
രണ്ട് ആറ്റങ്ങളുള്ള മൂലകതന്മാത്രകൾ - ദ്വയാറ്റോമിക തന്മാത്രകൾ.
രണ്ടിൽ അധികം ആറ്റങ്ങളുള്ള മൂലക തന്മാത്രകൾ -ബഹു അറ്റോമിക തന്മാത്രകൾ.
* വ്യത്യസ്ത മൂലക ആറ്റങ്ങൾ ചേർന്നുണ്ടാകുന്ന തന്മാത്രകൾ അടങ്ങിയവയാണ് സംയുക്തങ്ങൾ.

Process skills : ചർച്ച, ആശയ രൂപീകരണം, വിശകലനം ചെയ്യൽ

Process  :

* വീഡിയോയിലൂടെ പരീക്ഷണം നിരീക്ഷിച്ച് ആറ്റം തന്മാത്രകൾ എന്ന ആശയം രൂപീകരിച്ചെടുക്കുന്നു.
* വിവിധതരം മൂലകങ്ങൾ എടുത്ത് അവയുടെ ആറ്റോമികവും തന്മാത്രാരീതികളെ സൂചിപ്പിക്കുന്ന വിധം മനസിലാക്കുന്നു.
* സംയുക്തങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്നും അവയുടെ രാസസൂത്രം എഴുതുവാനും അതിൽ അടങ്ങിയ ആറ്റങ്ങളും വീഡിയോയിലൂടെ മനസിലാക്കുന്നു.

Pre-requisite : രാസസമവാക്യങ്ങൾ എഴുതുവാനുള്ള മുൻധാരണ

Values and attitude : ശാസ്ത്രീയ മനോഭാവം കൈവരുന്നു.
         
                TRANSACTIONAL PHASE

Introduction :

ആറ്റത്തെ സംബന്ധിച്ച ഒരു വീഡിയോ കാണിക്കുന്നു
 https://youtu.be/R1RMV5qhwyE
https://youtu.be/bcY7QpyUYy4

          പ്രവർത്തനം 1

വീഡിയോ നിരീക്ഷിച്ച് കുട്ടികൾ ചർച്ചയിലൂടെ ആറ്റം എന്ന ആശയം രൂപീകരിച്ചെടുക്കുന്നു.
https://youtu.be/3S-x18UGwDM
ആറ്റം എത്ര ചെറുതാണെന്ന ആശയം കുട്ടികൾ വീഡിയോയിലൂടെ മനസ്സിലാക്കുന്നു.
https://youtu.be/pgZaRcZOXTk
     
           ക്രോഡീകരണം 

* ഒരു മൂലകത്തിന്റെ എല്ലാ സ്വഭാവവും കാണിക്കുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം
* സ്വതന്ത്രമായും സ്ഥിരമായും നിൽക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യങ്ങളാണ് തന്മാത്രകൾ

             HOTS

N എന്നത് നൈട്രജന്റെ പ്രതീകമാണ് എങ്കിൽ N2 എന്നത് ആറ്റം ആണോ തന്മാത്രയാണോ ?
             
             പ്രവർത്തനം 2

വീഡിയോ കാണിക്കുന്നു -
https://youtu.be/-FYVI-yZWDc
വീഡിയോ നിരീക്ഷിച്ച് കുട്ടികൾ ഏകആറ്റോമികം, ദ്വയറ്റോമികം, ബഹു അറ്റോമികം എന്നിങ്ങനെ തരംതിരിക്കാൻ കഴിയുന്നു.

           ക്രോഡീകരണം 

* ഒരു ആറ്റം മാത്രമുള്ള മൂലക തന്മാത്രകളെ ഏകആറ്റോമിക തന്മാത്രകൾ എന്ന് പറയുന്നു.  രണ്ട്‌ ആറ്റങ്ങളുള്ള മൂലക തന്മാത്രകളെ ദ്വയറ്റോമിക തന്മാത്രകളെന്നും രണ്ടിലധികം ആറ്റങ്ങൾ അടങ്ങിയ മൂലക തന്മാത്രകളെ ബഹു അറ്റോമിക തന്മാത്രകൾ എന്നും പറയുന്നു.

              HOTS

N എന്നത് നൈട്രജന്റെ പ്രതീകമാണ്.  N2,2N,2N2 എന്നിവ എന്തിനെ സൂചിപ്പിക്കുന്നു.
       
           
              പ്രവർത്തനം 3

https://youtu.be/avgFqlNML5o കുട്ടികൾ വീഡിയോ നിരീക്ഷിച്ച്  തന്മാത്രകളുടെയും  ആറ്റങ്ങളുടെയും ആകെയുള്ള എണ്ണം തിട്ടപ്പെടുത്തുന്നത് എങ്ങിനെയാണെന്ന് മനസിലാക്കുന്നു.

പ്രതീകം എഴുതാൻ വീഡിയോ കാണിക്കുന്നു
https://youtu.be/vscoYh6m46M
 
                ക്രോഡീകരണം 

ഏകാറ്റോമിക തന്മാത്രകളിൽ പ്രതീകത്തിന്റെ ഇടതുവശത്ത്  എഴുതുന്ന സംഖ്യ ആറ്റങ്ങളുടെയും തന്മാത്രകളുടെയും എണ്ണം സൂചിപ്പിക്കുന്നു. ബഹു ആറ്റോമിക തന്മാത്രകളിൽ തന്മാത്രയുടെ ഭാഗമായി നിൽക്കുന്ന ആറ്റങ്ങളുടെ എണ്ണം പ്രതീകത്തിന്റെ ചുവടെ വലതു വശത്തു സൂചിപ്പിക്കുന്നു. തന്മാത്രകളുടെ ആകെ എണ്ണം തന്മാത്രയുടെ ഇടതു വശത്ത് സൂചിപ്പിക്കുന്നു.

                HOTS 

5N2 ൽ എത്ര തന്മാത്രകളും ആറ്റങ്ങളുമുണ്ട്. ?

                പ്രവർത്തനം 4

സംയുക്തങ്ങളെ കുറിച്ച് മനസ്സിലാക്കുവാൻ വീഡിയോ കാണിക്കുന്നു
https://youtu.be/gS3kmdp4t_0

രാസസൂത്രം എങ്ങിനെയാണ് എഴുതുക എന്ന് കുട്ടികൾ വീഡിയോയിലൂടെ മനസിലാക്കുന്നു
https://youtu.be/KuNr4Rn17kk

                 ക്രോഡീകരണം 

വ്യത്യസ്ത മൂലക ആറ്റങ്ങൾ ചേർന്നുണ്ടാകുന്ന തന്മാത്രകൾ അടങ്ങിയവയാണ് സംയുക്തങ്ങൾ.

                  HOTS 

11 KMnO4 ഈ സംയുക്തത്തിലെ ആറ്റങ്ങളുടെയും തന്മാത്രകളുടെയും എണ്ണം എഴുതുക.

           തുടർപ്രവർത്തനം 

താഴെ കൊടുത്തിരിക്കുന്ന സംയുക്തങ്ങളിലെ ആറ്റങ്ങളുടെയും തന്മാത്രകളുടെയും എണ്ണം എഴുതുക
a) Ag2C2O4
b) Al2Si2O5, (OH)4
c) K2C2O3
d) NH2C6H4SO3H
e) (NH4)2 Ce (NO3)6
f) NH3
g) HC12H17ON4SCl2

Comments

Popular posts from this blog

Lesson plan 5

Digital lesson plan 3