Digital lesson plan 3

                 DIGITAL LESSON PLAN 

Name of the student teacher :Ameena Almas K N
Name of the school :
Subject : രസതന്ത്രം
Unit : ലായനികൾ
Topic : യഥാർത്ഥ ലായനി, കോലോയ്ഡ്, സസ്പെൻഷൻ

CURRICULAR OBJECTIVE :
നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന മിശ്രിതങ്ങളെ ലായനി, കോലോയ്ഡ്, സസ്പെൻഷൻ എന്നിങ്ങനെ തരംതിരിക്കാൻ കഴിയുന്നതിനു വേണ്ടി.

                 CONTENT ANALYSIS

Terms : യഥാർത്ഥ ലായനി, കോലോയ്ഡ്, സസ്പെൻഷൻ

Facts : ലായനികളിൽ ലീന കണികകൾ വലിപ്പം വളരെ കുറവുള്ളതിനാലാണ് കണികകൾ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്

Concepts : 
* ലായനിയിലും കൊളോയിഡിലും ഘടകങ്ങളെ വേർതിരിക്കാൻ കഴിയില്ല, എന്നാൽ സസ്പെൻഷനിൽ കഴിയും
* ലായനിയിൽ പ്രകാശപാത ദൃശ്യമല്ല, എന്നാൽ കൊളോയിഡിലും സസ്പെന്ഷനിലും ദൃശ്യമാണ്

Process skills : നിരീക്ഷണം, ചർച്ച, വിശകലനം ചെയ്യൽ,ആശയ രൂപീകരണം

Process : 
* വീഡിയോയുടെ നിരീക്ഷണാടിസ്ഥാനത്തിൽ ചർച്ച ചെയ്ത് ആശയ രൂപീകരണം
* വീഡിയോ നിരീക്ഷിച്ച് തരംതിരിക്കാൻ കഴിയുന്നു

Learning outcome : 
- നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന മിശ്രിതങ്ങളെ ലായനി, കൊളോയിഡ്, സസ്പെൻഷൻ എന്നിങ്ങനെ തരംതിരിക്കാൻ കഴിയുന്നു.

Pre- requisite : ലായനിയിലെ ഘടകങ്ങളെ വേർതിരിക്കാൻ കഴിയില്ല എന്ന മുൻധാരണ.

Values and attitide : ശാസ്ത്രീയ മനോഭാവം കൈവരുന്നു.

                    TRANSACTIONAL PHASE

Introduction : 
ചിത്രം കാണിച്ചു കൊടുത്തു ലായനികൾക്കുള്ള വ്യത്യാസങ്ങൾ കുട്ടികളെ കൊണ്ട്  പറയിപ്പിക്കുന്നു. ചർച്ചയുടെ അടിസ്ഥാനത്തിൽ പാഠഭാഗത്തിലേക്കെത്തുന്നു. 

              പ്രവർത്തനം 1
വീഡിയോ കാണിക്കുന്നു 
https://youtu.be/XEAiLm2zuvc
ശേഷം ചർച്ചയുടെ അടിസ്ഥാനത്തിൽ യഥാർത്ഥ ലായനി, കൊളോയിഡ്, സസ്പെൻഷൻ ഇവയുടെ വ്യത്യാസങ്ങൾ മനസിലാക്കുന്നു . 
    
               ക്രോഡീകരണം 
- ലായനിയിൽ ഘടകങ്ങളെ വേർതിരിക്കാൻ കഴിയില്ല, കൊളോയിഡിലും കഴിയില്ല, സസ്പെൻഷനിൽ കഴിയുന്നു 
- ലായനിയിലും കൊളോയിഡിലും പ്രകാശപാത ദൃശ്യമല്ല, എന്നാൽ സസ്പെൻഷനിൽ ദൃശ്യമാ
ണ് 
- ലായനിയിലും കൊളോയിഡിലും പദാർഥങ്ങളിലെ കണികകൾ അടിയുന്നില്ല എന്നാൽ സസ്പെൻഷനിൽ അടിയും  

               HOTS

കണികകളുടെ വലിപ്പം അനുസരിച്ച് അവരോഹണക്രമത്തിൽ എഴുതൂ :
ലായനി, കൊളോയിഡ്, സസ്പെൻഷൻ

              പ്രവർത്തനം 2

https://youtu.be/UktHPe4oQLc
കൂടുതൽ സവിശേഷതകൾ മനസ്സിലാക്കുവാനായി വീഡിയോ കാണിക്കുന്നു. നിത്യജീവിതത്തിലെ ലായനികളും കൊളോയിടും സസ്പെൻഷനും കുട്ടികൾ തരംതിരിച്ചു പറയുന്നു. 

              ക്രോഡീകരണം 

ലായനികളിൽ ലീന കണികകളുടെ വലിപ്പം വളരെ കുറവാണ്, കൊളോയിഡ് അല്പം കൂടി വലിയ  ലീന കണികകളുള്ളതാണ്, സസ്പെൻഷനിൽ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നവയാണ്,.


              HOTS 

മുട്ടയുടെ വെള്ള ഏതെന്ന് പറയൂ
a) ലായനി  b) കൊളോയിഡ്  c) സസ്പെൻഷൻ

              പ്രവർത്തനം 3 

https://youtu.be/LSf7iRD5Jws
പരീക്ഷണം കുട്ടികൾ നിരീക്ഷിച്ച്..നിരീക്ഷണ ഫലം ചർച്ച ചെയ്യുന്നു.
സൂര്യാസ്തമയം എങ്ങനെ ഉണ്ടാകുന്നു എന്ന് കുട്ടികൾ മനസ്സിലാക്കുന്നു.
https://youtu.be/MtIdcgp95Zw

                ക്രോഡീകരണം 

പ്രവർത്തനത്തിന് മുൻപ് ഈ മിശ്രിതം ലായനിയാണ്, നിമിഷങ്ങൾക്കകം സൾഫർ ആറ്റങ്ങൾ കൂടുതലായി വേർതിരിയുമ്പോൾ അവ കൂടിച്ചേർന്ന് വലുപ്പം കൂടി കണികകളായി ലായനി കൊളോയിഡ് രൂപത്തിലാവുകയും പ്രകാശ പാത ദൃശ്യമാവുകയും ചെയ്യുന്നു.  സമയം കഴിയും തോറും കൂടുതൽ സൾഫർ കണങ്ങൾ വേർതിരിയുകയും കണികകളുടെ വലുപ്പം വർധിക്കുകയും ചെയ്യുന്നു. അങ്ങിനെ മിശ്രിതം സസ്പെൻഷൻ ആയി മാറുന്നു.

               HOTS
താഴെ കൊടുത്തവയിൽ കൊളോയിഡ് അല്ലാത്തത് ഏതാണ് ?
1. ഖരം ഖരത്തിൽ
2. ദ്രാവകം ദ്രാവകത്തിൽ
3. വാതകം വാതകത്തിൽ
4. ദ്രാവകം ഖരത്തിൽ

                തുടർപ്രവർത്തനം 

താഴെ കൊടുത്തവയെ നിരീക്ഷണാടിസ്ഥാനത്തിൽ ലായനി, കൊളോയിഡ്, സസ്പെൻഷൻ എന്നിങ്ങനെ തരംതിരിച്ച് വിശദീകരണം നൽകുക
1. ആപ്പിൾ ജ്യൂസ്‌
2. കടുകെണ്ണ
3. പച്ചക്കറി സാലഡ്





Comments

Popular posts from this blog

Digital lesson plan 1

Lesson plan 5